കുണ്ടറയിൽ കഞ്ചാവ് പിടികൂടി
1592654
Thursday, September 18, 2025 6:45 AM IST
കുണ്ടറ : കുണ്ടറയിൽ നാലുപേരിൽ നിന്നായി എട്ടു കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകുന്നേരം 4.30 ഓടെ കേരളപുരം ഇഎസ്ഐക്ക് സമീപം വേ ബ്രിഡ്ജിനു മുമ്പിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതിയുടെയും മൂന്നു യുവാക്കളുടെയും ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് കിലോയോളം വരുന്ന നാല് കഞ്ചാവ് പൊതികൾ കണ്ടെടുക്കുന്നത്.
എസ്ഐ പ്രദീപിന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. പ്രബേഷൻ എസ് ഐ അതുൽ വസന്ത്, സി പി ഒ മാരായ അനീഷ്, റിയാസ്, സി പി ഒ രാജേഷ്, ഡബ്ലിയു സി പി ഒ ശരണ്യ എന്നിവരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.