കുളത്തൂപ്പുഴ പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരം
1592657
Thursday, September 18, 2025 6:45 AM IST
കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷന്റെ ഭാഗമായി സംഘടിപ്പിച്ച പച്ചതുരുത്ത് പ്രവർത്തനങ്ങൾ മികച്ച നിലയിൽ സംഘടിപ്പിച്ചതിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കുളത്തൂപ്പുഴ പഞ്ചായത്തിന്. മികച്ച സ്ഥാപനതല പച്ചതുരത്തുകളുടെ കാറ്റഗറിയിൽ കുളത്തൂപ്പുഴ പോസ്റ്റ്ഓഫീസ് പരിസരത്ത് നടന്നുവരുന്ന പച്ചതുരുത്തിനാണ് പുരസ്കാരം ലഭിച്ചത്.
കുളത്തൂപ്പുഴ പോസ്റ്റ്ഓഫീസ് പരിസരത്തെ അരഏക്കർ സ്ഥലം ഏറ്റെടുത്ത് 217 ഫലവൃക്ഷങ്ങളും 13 ഔഷധ സസ്യങ്ങളും നട്ട് കഴിഞ്ഞ അഞ്ച് വർഷമായി പരിരക്ഷിച്ചാണ് ഈ മികച്ച നേട്ടത്തിന് പ്രാപ്തമായത്. സംസ്ഥാന സർക്കാർ പച്ചതുരുത്ത് പ്രവർത്തനങ്ങളിലൂടെ നടത്തിയ പരിസ്ഥിതി വീണ്ടെടുക്കൽ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മികവ് പുലർത്തിയവർക്കാണ് മുഖ്യമന്ത്രിയുടെ പുരസ്കാരം ഏർപ്പെടുത്തിയത്.
പുരസ്കാര സമർപ്പണം കഴിഞ്ഞദിവസം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിമാർ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കുളത്തൂപ്പുഴ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ് പി.ലൈലാബീവി, മുൻ പ്രസിഡന്റ് പി.അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, ഗ്രാമപഞ്ചായത്ത് അംഗം നദീറാ സെയ്ഫുദിൻ, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഐസക്ക്, ആർ.പി.സ്മിത, ഇന്റോൻ മുംതാസ്, തൊഴിലുപ്പ് എൻജിനീയർ സിന്ധു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വിലവൂർക്കോണത്തെ പച്ചതുരുത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം
പാരിപ്പള്ളി: ഹരിതകേരളം മിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പച്ചത്തുരുത്ത് പുരസ്കാര നിർണയത്തിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വിലവൂർകോണം വാർഡിൽ സ്ഥാപിച്ചിട്ടുള്ള പച്ചത്തുരുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന വിഭാഗത്തിൽ ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചത്തുരുത്തായി തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, വൈസ് പ്രസിഡന്റ് പി.പ്രതീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.സുഭദ്രാമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എൻ.അജിത്, ജിപ്സൺ, ജനപ്രതിനിധികളായഅജയകുമാർ,സുദീപ, പ്രമീള, റീനമംഗലത്ത്, മേഴ്സി , ചന്ദ്രിക, ഉഷാകുമാരി, ശുചിത്വ മിഷൻ കോർഡിറ്റർ ഷീല തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ,
മറ്റ് പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിലവൂർകോണം വാർഡിൽ കാട് പിടിച്ച് കിടന്ന രണ്ടര ഏക്കർ സ്ഥലത്താണ്പച്ചത്തുരുത്ത് യാഥാർഥ്യമാക്കിയത്.