റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 1.95 കോടി രൂപ അനുവദിച്ചു
1592658
Thursday, September 18, 2025 6:45 AM IST
കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 1.95 കോടി രൂപ അനുവദിച്ചതായി സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു.
പുതിയകാവ് - കാട്ടില്‍ക്കടവ് റോഡിന് 71 ലക്ഷം രൂപയും, മണപ്പള്ളി - ആനയടി, വവ്വാക്കാവ് - തഴവ, നാലുവിള – പാവുമ്പ, ചങ്ങൻകുളങ്ങര – വള്ളിക്കുന്നം, ചങ്ങന്‍കുളങ്ങര – വള്ളിക്കാവ്, എവിഎച്ച്എസ്. - കണ്ണംപ്പള്ളി പടിയിറ്റതില് എന്നീ റോഡുകള്‍ക്ക് 49 ലക്ഷം രൂപയും, എന്‍എച്ച് എസ്ആര്‍വി മാര്‍ക്കറ്റ് , പടനായാര്കുളങ്ങര – കാരൂര്‍ക്കടവ് , കരുനാഗപ്പള്ളി - ബ്ലോക്ക് ഹെഡ് ക്വാര്‍ട്ടേസ് , കുറ്റിപ്പുറം - മാലുമ്മേല്‍, ചിറ്റുമൂല – മാലുമ്മേല്‍ തുടങ്ങിയ റോഡുകള്‍ക്ക് 74.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
മണ്ഡലത്തിലെ നിരവധി റോഡുകളുടെ ദയനീയാവസ്ഥ നിരന്തരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയതിന്റെഅടിസ്ഥാനത്തിലാണ് റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ചതെന്ന് എംഎല്‍എ അറിയിച്ചു.