കൊ​ല്ലം : തീ​ർ​ഥാ​ട​ന - വ്യാ​വ​സാ​യി​ക - കാ​ർ​ഷി​ക പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ലെ ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ വി​ളി​ച്ചു​ചേ​ർ​ത്ത എം​പി​മാ​രു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പു​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക, വ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​പി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ പ്ലാ​റ്റ്‌​ഫോം ന​വീ​ക​ര​ണം, കോ​ച്ച് ഇ​ന്‍​ഡി​ക്കേ​ഷ​ന്‍ ഡി​സ്‌​പ്ലേ, ഇ​രി​പ്പി​ട​ങ്ങ​ള്‍, പ്ലാ​റ്റ്‌​ഫോം ഷെ​ല്‍​ട്ട​റു​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് അ​നു​മ​തി​യാ​യി.

സ്റ്റേ​ഷ​ന്‍റെ ഡ്രൈ​നേ​ജ്, അ​പ്രോ​ച്ച് റോ​ഡ് വീ​തി​കൂ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​ള്ള പ്ര​വ​ർ​ത്തി​ക​ൾ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ജ​ന​റ​ൽ മാ​നേ​ജ​ർ എം​പി​ക്ക് ഉ​റ​പ്പു​ന​ല്‍​കി.