കിഴക്കൻ ഹിമാലയത്തിലെ ദുരന്ത പ്രതിരോധശേഷി ശക്തിപ്പെടുത്തൽ : സിക്കിം ദുരന്തനിവാരണ അഥോറിറ്റിയും അമൃത വിശ്വവിദ്യാപീഠവും ധാരണാപത്രം ഒപ്പുവച്ചു
1560352
Saturday, May 17, 2025 6:17 AM IST
കരുനാഗപ്പള്ളി : കിഴക്കൻ ഹിമാലയത്തിൽ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനായി അമൃത വിശ്വവിദ്യാപീഠവും സിക്കിം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
എസ്എസ്ഡിഎംഎയുടെ റിലീഫ് കമ്മീഷണർ - കം - സെക്രട്ടറി എം. ടി. ഷെർപ്പയുടെ സാന്നിധ്യത്തിൽ എസ്എസ്ഡിഎംഎ ഡയറക്ടർ പ്രഭാകർ റായ്, അമൃത ഡബ്ല്യുഎൻഎ ഡയറക്ടർ പ്രൊവോസ്റ്റ് ഡോ. മനീഷ വിനോദിനി രമേഷ് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി ദുർബലമായ മേഖലകളിലൊന്നായ സിക്കിമിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലെയുള്ള ദുരന്ത സാധ്യതകൾ കുറയ്ക്കുന്നതിനോടൊപ്പം സുസ്ഥിര സമൂഹ വികസനം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഈ സഹകരണം.
അമൃത സ്കൂൾ ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചേഴ്സ്, അമൃത സെന്റർ ഫോർ വയർലസ് നെറ്റ്വർക്ക്സ് ആന്ഡ് ആപ്ലിക്കേഷൻസ്, യുനെസ്കോ ചെയർ ഓൺ എക്സ്പീരിയൻഷൽ ലേണിംഗ് ഫോർ സസ്റ്റൈനബിൾ ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് പങ്കാളിത്തം.
ഗാങ്ടോക്കിൽ നടന്ന ചടങ്ങിൽ എസ്എസ്ഡിഎംഎയുടെ റിലീഫ് കമ്മീഷണർ - കം - സെക്രട്ടറി എം.ടി.ഷെർപ്പ, അഡീഷണൽ ഡയറക്ടർ രാജീവ് റോക്ക്, പരിശീലന ഓഫീസർ കേശവ് കൊയ്രാള തുടങ്ങിയവർ പങ്കെടുത്തു.
അമൃതയെ പ്രതിനിധീകരിച്ച് ലൈവ് - ഇൻ - ലാബ്സി െ ന്റ പ്രോഗ്രാം മാനേജർ രഞ്ജിത്ത് മോഹൻ, ഡബ്ല്യുഎൻഎയിലെ പ്രോജക്ട് മാനേജർ എം. നിതിൻ, റിസർച്ച് അസോസിയേറ്റുമാരായ അമൃതേഷ്, ഹരിചന്ദന, എ. എസ്. രേഷ്മ, ഫീൽഡ് അസോസിയേറ്റ് ബിച്ചു എന്നിവരും പങ്കെടുത്തു.