കൊ​ട്ടാ​ര​ക്ക​ര: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പു​ത്തൂ​ർ യൂ​ണി​റ്റി​ന്‍റെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും പൊ​തു​യോ​ഗ​വും സ്വാ​ശ്ര​യ സം​ഘ രൂ​പീ​ക​ര​ണ​വും പു​ത്തൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു.

പു​ത്തൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്സ​ജീ​വ് സെ​ൽ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മെ​ല്ലോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ജി​ല്ലാ ട്ര​ഷ​റ​ർ ന​വാ​സ് കു​ണ്ട​റ നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ ട്ര​ഷ​റ​ർ ജോ​യ് ഉ​മ്മ​ന്നൂ​ർ സ്വാ​ശ്ര​യ​സം​ഘ ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി.

ജി​ല്ലാ ക്ഷേ​മ​നി​ധി കോ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് ആ​രാ​മം ക്ഷേ​മ​നി​ധി വി​ശ​ദീ​ക​ര​ണ​വും സം​ഘ​ട​നാ അ​വ​ലോ​ക​ന​വും, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ സ​ൺ ഗ്രാ​ഫി​ക്സ് സാ​ന്ത്വ​നം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും, അ​ജ​യ ബോ​സ് ഇ​ൻ​ഷു​റ​ൻ​സ് സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

പൊ​തു​യോ​ഗ​ത്തി​ന് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ ഭാ​മി​നി, പു​ല​മ​ൺ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്സ​ജു കാ​ക്ക​ത്താ​നം, ടൗ​ൺ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫ്ലാ​ഷ് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജീ​വ് സെ​ൽ​മ -പ്ര​സി​ഡ​ന്‍റ്, അ​ഖി​ൽ കൃ​ഷ്ണ​ൻ -സെ​ക്ര​ട്ട​റി, രാ​ഹു​ൽ ആ​റ്റു​വാ​ശേ​രി -ട്ര​ഷ​റ​ർ, ജ​യി​ൻ ജോ​ർ​ജ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി .​എ​സ്. ദീ​പ​ക് - ജോ. ​സെ​ക്ര​ട്ട​റി എ​ന്നി​വ​തെ തെ​ര​ഞ്ഞെ​ടു​ത്തു.