ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു
1560356
Saturday, May 17, 2025 6:19 AM IST
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി വെളുത്ത മണലിൽ നിന്നും ആരംഭിച്ച റാലി തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ ശേഷം നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘ ാടനം ചെയ്തു. വൈസ് പ്രസിഡന്റ്തൊടിയൂർ വിജയൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ഡെങ്കിപ്പനിയെപ്പറ്റി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബന ജവാദ്, വാർഡ് മെമ്പർ മാരായ കെ. ധർമദാസ്, എൽ. സുനിത, എൽ. ജഗദമ്മ, ഹെൽത്ത് സൂപ്പർവൈസർ മധു, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, ആശാ പ്രവർത്തകർ തുടങ്ങി നിവധി പേർ റാലിയിൽ പങ്കെടുത്തു.