കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്‌​ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രാ​റു​കാ​ർ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ടം എ​ന്ന നി​ല​യി​ൽ നാ​ളെ രാ​വി​ലെ 10.30 ന് ​കൊ​ല്ലം ബീ​ച്ച് റോ​ഡി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.

ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ച്ച് രാ​വി​ലെ 10ന് ​ആ​ശ്രാ​മം റോ​ഡി​ലെ പു​ള്ളി​ക്ക​ട ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പു​ണ​ർ​തം പ്ര​ദീ​പ് അ​റി​യി​ച്ചു.

ലൈ​സ​ൻ​സ് ഫീ​സ് മൂ​ന്നി​ര​ട്ടി​യാ​ക്കി​യ​ത് കാ​ര​ണം 40 വ​ർ​ഷ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ഭൂ​രി​പ​ക്ഷം ക​രാ​റു​കാ​ർ​ക്കും ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​പ്പ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തും ക​രാ​റു​കാ​രെ വ​ല​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ്.
ഇ​തി​ൽ നേ​ര​ത്തേ തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​ത് ബാ​ങ്കു​ക​ളാ​ണ്. കേ​പ്പ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ഹു​ലേ​യ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ച്ച്. റ​ഷീ​ദ്, പി.​കെ.​അ​ശോ​ക​ൻ, ഇ.​നി​ജും, ജെ. ​ബ​ദ​റു​ദീ​ൻ, ജി.​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തു.