മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു
1560608
Sunday, May 18, 2025 6:24 AM IST
കൊട്ടാരക്കര:ജനവാസ മേഖലയായ ചേരൂർലൈയിൻ ഭാഗത്ത് ഷിജു എന്ന ഭൂഉടമ വാടകയ്ക്ക് നൽകിയ ഭൂമിയിൽ എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ടവർ നിർമാണം കുട്ടികളും നാട്ടുകരും ചേർന്ന് തടഞ്ഞു.
എല്ലാ കുടുംബങ്ങളിലും നിന്നുള്ള പങ്കാളിത്തം സമരത്തിനുണ്ടായിരുന്നു. റേഡിയേഷൻ മൂലം കാൻസർ പോലെയുള്ള മാറാ രോഗങ്ങൾ വരുമെന്നാണ് നാട്ടുകാരുടെ ആശങ്ക .അതോടൊപ്പം ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷമാകുമെന്നും നാട്ടുകാർ പറഞ്ഞു.