ലഹരിക്കെതിരേ ചങ്ങല തീർത്ത് അധ്യാപകർ
1560609
Sunday, May 18, 2025 6:24 AM IST
ചവറ : ലഹരിക്കെതിരേ കൈകോർക്കാം അണിചേരാം എന്ന സന്ദേശമേകി ഉപജില്ലയിലെ അധ്യാപകർ പരസ്പരം കൈകോർത്ത് ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന "കാവൽ"ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് അധ്യാപകർ ചങ്ങല തീർത്തത്.
കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതിയംഗം പ്രിൻസി റീനാ തോമസ് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു.
വരുൺ ലാൽ,ജാസ്മിൻ പി.വത്സ, ബിജു ഡാനിയൽ,ജാസ്മിൻ മുളമൂട്ടിൽ, റോജാ മാർക്കോസ്,രാജ് ലാൽ തോട്ടുവാൽ,ഹരുൺ ലാൽ, അബിൻഷാ, സോഫിയ, ശ്രീലക്ഷ്മി,ഷൈലജ ബീവി,ഷിജിൻ മിഥുൻ,രാജ്നാരായണൻ, താജുമോൾ,ലില്ലി,മഞ്ജു എന്നിവർ പ്രസംഗിച്ചു.