മാർച്ചും ധർണയും നടത്തി
1560612
Sunday, May 18, 2025 6:24 AM IST
പാരിപ്പള്ളി : ഗവ. മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിംഗ് തൊഴിലാളികൾക്ക് മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.സുന്ദരേശൻ അധ്യക്ഷനായി.
യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. വിജയകുമാർ, സിപിഎം ലോക്കൽ സെക്രട്ടറി ആർ.എം. ഷിബു, ഏരിയ കമ്മിറ്റിയംഗം കെ.എസ്. ബിനു, ഡിവൈഎഫ്ഐ നേതാവ് ശരത് കുമാർ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ ശമ്പളം മുടക്കം ഇല്ലാതെ ലഭിക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും മുടങ്ങിയ ശമ്പളം ഉടൻ ലഭ്യമാക്കാനും തീരുമാനമായി. പ്രിൻസിപ്പൽ ഡോ.പദ്മകുമാർ, സൂപ്രണ്ട് ഡോ. രാജേന്ദ്രൻ എന്നിവർ നൽകിയ ഉറപ്പിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമാപനയോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സേതുമാധവൻ, ജയന്തി എന്നിവർ പ്രസംഗിച്ചു.