അവധിക്കാല ക്യാമ്പിന് തുടക്കമായി
1560615
Sunday, May 18, 2025 6:24 AM IST
കൊട്ടാരക്കര: പൂവറ്റൂർ ഡിവി എൻഎസ്എസ് ഹയർ സെക്കൻഡ റി സ്കൂളിലെ അവധിക്കാല ക്യാന്പ് ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.രാജേന്ദ്രന്റെ അധ്യക്ഷതവഹിച്ചു.
യോഗത്തിൽ സ്കൂൾ മാനേജർ ജി.സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ജയശ്രീ, സ്റ്റാഫ് സെക്രട്ടറി ആരതി, പ്രിൻസിപ്പൽ പ്രിയാകുമാരി, ഹെഡ് മാസ്റ്റർ ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.