കൊ​ല്ലം: കി​ളി​കൊ​ല്ലൂ​രി​ല്‍ പൊ​റോ​ട്ട ന​ല്‍​കാ​ത്ത​തി​ന് ക​ട​യു​ട​മ​യെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടാം പ്ര​തി പി​ടി​യി​ല്‍. ക​രി​ക്കോ​ട് സീ​നാ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 11ന് ​രാ​ത്രി എ​ട്ടോ​ടെ കി​ളി​കൊ​ല്ലൂ​ര്‍ മ​ങ്ങാ​ട് ക​ണ്ട​ച്ചി​റ മു​ക്കി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ടീ ​ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് പൊ​റോ​ട്ട ചോ​ദി​ച്ചു. ആ​ഹാ​രം തീ​ര്‍​ന്നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​യാ​ള്‍ മ​റ്റൊ​രു യു​വാ​വു​മാ​യെ​ത്തി വീ​ണ്ടും പൊ​റോ​ട്ട ആ​വ​ശ്യ​പ്പെ​ട്ടു. ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ട​യു​ട​മ​യെ മ​ര്‍​ദി​ക്കു​ക​യും ത​ല അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യു​മാ​യി​രു​ന്നു.​

ഈ സ​മ​യം ഇ​തു​വ​ഴി​വ​ന്ന പോ​ലീ​സ് ജീ​പ്പ് ക​ണ്ട് പ്ര​തി​ക​ള്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം​പ്ര​തി മാ​ങ്ങാ​ട് ത​ട​ത്തി​ല്‍ കി​ഴ​ക്ക​ത്തി​ല്‍ നി​ഖി​ലേ​ഷി​നെ (27) ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.