സർക്കാരിന്റെ നാലാം വാർഷികം; മേള 20ന് സമാപിക്കും
1560623
Sunday, May 18, 2025 6:39 AM IST
കൊല്ലം : സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ സേവനങ്ങളുമായി ആശ്രാമം മൈതാനത്തു നടക്കുന്ന പ്രദര്‍ശന വിപണന മേള 20 വരെ തുടരും.
പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധനയ്ക്കും മേളയിൽ അവസരമുണ്ട്.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യപരിശോധനകള്, സൗജന്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, സംരംഭകര്‍ക്ക് വേണ്ട ലൈസന്‍സുകള്‍, വ്യവസായ അനുമതികള്‍ എന്നിവയും വന്‍ വിലക്കിഴിവോടെ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ മുതല്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ വരെ ഇവിടെ കിട്ടും.
ആയുര്‍വേദ വകുപ്പിന്റെ സ്റ്റാളിൽ ജീവിതശൈലി രോഗ പരിശോധനയും മേളയുടെ ഓരോ ദിവസവും വ്യത്യസ്ത ഒ പി സേവനങ്ങളും പ്രകൃതി ക്ലിനിക് സേവനവും ലഭ്യമാണ്. ഹോസ്പിറ്റലില്‍ ക്യൂ നില്‍ക്കാതെ ഡോക്ടറെ കാണുന്നതിനുള്ള ആഫാ കാര്‍ഡും സന്ദര്‍ശകര്‍ക്ക് സൗജന്യമായി എടുത്തു നല്‍കും.
കെ സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷന്, സംരംഭകര്‍ക്കായി ഹെല്‍പ്പ് ഡെസ്ക് എന്നിവയുമുണ്ട്. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനും മോഡം കണക്ഷനും ചെയ്തു കൊടുക്കും. സൗജന്യ ജീവിതശൈലി രോഗപരിശോധന നടത്തുന്നു.
കൊതുക് പരത്തുന്ന വിവിധ രോഗങ്ങളുടെ ബോധവല്‍ക്കരണവും സൗജന്യ ഹെല്‍ത്ത് കാര്‍ഡ് രജിസ്ട്രേഷനും ജീവിതശൈലി രോഗപരിശോധനയും കൗമാരക്കാരുടെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട കൗണ്സിലിംഗുമുണ്ട്.
കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ സ്റ്റാളിൽ നോര്‍ക്ക അംഗമായ പ്രവാസികള്‍ക്ക് മുടങ്ങിക്കിടക്കുന്ന കുടിശിക നിവാരണവും ലാന്‍ഡ് റവന്യൂ വകുപ്പ് കരം അടയ്ക്കാനുള്ള അവസരവും സൗജന്യമായി നല്‍കുന്നുണ്ട്.