അ​ഞ്ച​ല്‍ : കേ​ര​ള​ത്തി​ല്‍ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ മ​നു​ഷ്യ ജീ​വ​നും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും യാ​തൊ​ന്നും ചെ​യ്യാ​തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി. ​മോ​ഹ​ന​ന്‍​പി​ള്ള പ​റ​ഞ്ഞു. അ​ഞ്ച​ലി​ല്‍ പാ​ര്‍​ട്ടി​യു​ടെ പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗീ​ത സു​കു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ റോ​യ് ഉ​മ്മ​ന്‍, സ്റ്റാ​ര്‍​സി ര​ത്നാ​ക​ര​ന്‍, ഏ​ബ്ര​ഹാം മാ​ത്യു, ബേ​ബി മാ​ത്യു എ​ന്‍.മു​ര​ളീ​ധ​ര​ന്‍ പി​ള്ള, എം.​എ. വേ​ണു, ശ​ര​ണ്‍ ശ​ശി, പ്ര​സ​ന്ന​കു​മാ​രി​യ​മ്മ, മേ​ഴ്സി ജോ​ര്‍​ജ് തു​ട​ങ്ങി​യവർ പ്ര​സം​ഗി​ച്ചു.