ആർടിഒ സബ് സെന്ററിൽ വിജിലൻസ് പരിശോധന : കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു
1560864
Monday, May 19, 2025 6:40 AM IST
ചാത്തന്നൂർ: ചാത്തന്നൂർ ആർടിഒ സബ് സെന്ററിൽ വിജിലൻസ് മിന്നൽപ്പരിശോധന നടത്തി ഏജന്റ ുമാരിൽ നിന്ന് കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു. കൊല്ലം ആർടി ഓഫീസി െ ന്റ കീഴിലുള്ള ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള റീജിയണൽ ട്രാൻസ്പോർട് ഓഫീസി െ ന്റ സബ് സെന്ററിലാണ് വിജിലൻസ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന മുറിയിലുണ്ടായിരുന്ന രണ്ട് ഏജന്റ ുമാരിൽനിന്ന് 18,240 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 10.30 ഓടെ ആരംഭിച്ച പരിശോധന വൈകുന്നേരം അഞ്ചരവരെ നീണ്ടു. വിവിധ ഡ്രൈവിംഗ് സ്കൂളുകൾ വഴി ലൈസൻസിന് അപേക്ഷിക്കുന്നവരിൽനിന്ന് ഏജന്റുമാർ മുഖേന ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഇളവുകൾ നൽകുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
അഴിമതി സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസി െ ന്റ 1064 എന്ന ടോൾ ഫ്രീ നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.