കൊ​ട്ടാ​ര​ക്ക​ര: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ കോ​ട്ടാ​ത്ത​ല ഗ​വ.​എ​ൽപി സ്കൂ​ളി​ൽ കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം. കാ​ല​പ​ഴ​ക്ക​ത്തി െ ന്‍റ ജീ​ർ​ണാ​വ​സ്ഥ​യു​ള്ള പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​മാ​കെ പൊ​ളി​ച്ച് നീ​ക്കി​യാ​ണ് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ര​ണ്ടുനി​ല കെ​ട്ടി​ടം നി‌​ർ​മി​ച്ച​ത്.

മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി‌​ർ​മാ​ണം. നി​ർ​മാ​ണ ജോ​ലി​ക​ൾ പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പ​ടെ പൂ​ർ​ത്തി​യാ​യി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.

സ്കൂ​ളി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​വി​ധ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി െ ന്‍റ പി​ന്നി​ലാ​യി​ട്ടാ​ണ് ര​ണ്ട് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഓ​ഫീ​സും ക്ലാസ് മു​റി​ക​ളു​മാ​ണ് ഇ​വി​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ക. കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ല പ​രി​മി​തി​ക​ളു​ണ്ട്.

പ​ഴ​യ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ത്തി െ ന്‍റ മു​ക​ൾ​ഭാ​ഗം കൂ​ടി വ​ശ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കി ക​ളി​ക്കാ​നു​ള്ള ഇ​ട​മാ​ക്കി മാ​റ്റാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പ്രീ ​പ്രൈ​മ​റി മു​ത​ൽ നാ​ലാംക്ലാസു​വ​രെ​യു​ള്ള സ്കൂ​ളാ​ണി​ത്. സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെട്ട​തോ​ടെ കു​ട്ടി​ക​ളും കൂ​ടു​ത​ലാ​യി എത്തി തു​ട​ങ്ങി.