വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പ് നടത്തി
1560867
Monday, May 19, 2025 6:40 AM IST
കൊല്ലം: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവവോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പി െ ന്റ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തി െ ന്റ നേതൃത്വത്തില്‍ ബിഷപ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗില്‍ ഇന്‍ഹൗസ് വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടർ എന്‍. ദേവിദാസ് വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യബോധമുള്ള തലമുറകളിലാണ് നാടി െ ന്റ ഭാവി കുടികൊള്ളുന്നതെന്ന് കളക്ടർ പറഞ്ഞു.
ബിഷപ് ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്സിംഗ് മാനേജര്‍ ഫാ. ഡോ. ജോസഫ് ജോണ്‍ അധ്യക്ഷനായി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാര്‍ഥികളുമായി സബ് കളക്ടർ നിഷാന്ത് സിഹാര, ഇലക്ഷന് ഡെപ്യൂട്ടി കളക്ടർ ബി. ജയശ്രീ എന്നിവര്‍ സംവദിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ തെരേസ കൊച്ചുവിളയില്‍, ബിഷപ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗ് അസി. പ്രഫ. പ്രിന്‍സ് ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.