ഫാസ്റ്റ് പാസഞ്ചർ ബസുകൾ സര്‍വീസ് ആരംഭിച്ചു
1560868
Monday, May 19, 2025 6:40 AM IST
കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിന്നും പുതിയ മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകൾ സര്‍വീസ് ആരംഭിച്ചു. മന്ത്രി കെ.എന്‍.ബാലഗോപാലി െ ന്റ നിര്‍ദേശ പ്രകാരമാണ് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മൂന്ന് പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചത്.
രാവിലെ 4.30ന് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് അടൂര്‍ - കോട്ടയം - ഏറ്റുമാനൂര്‍ - പാലവഴി 8.45ന് തൊടുപുഴയിലെത്തും വിധവും പുത്തൂര്‍ ചക്കുവള്ളി ചാരുംമൂട് - കറ്റാനം - മാന്നാര്‍ -പരുമല - തിരുവല്ല - വഴി 9.20 ന് കോട്ടയത്ത് എത്തും വിധവും പുത്തൂര്‍,
ഭരണിക്കാവ് - കരുനാഗപ്പള്ളി - കായംകുളം - ഹരിപ്പാട് - ആലപ്പുഴ - ചേര്‍ത്തല വഴി 9.30 ന് എറണാകുളത്ത് എത്തും വിധവുമാണ് പുതിയ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.