കൊ​ല്ലം: കൊ​ല്ലം ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ െ ന്‍റ നേ​ത്യ​ത്വ​ത്തി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നുവന്ന ജി​ല്ലാ ക്ല​ബ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ ​ഡി​വി​ഷ​നി​ൽ അ​ഞ്ച് ക​ളി​യി​ൽ നി​ന്ന് 11 പോ​യി​ന്‍റുക​ൾ നേ​ടി സേ​സാ സ്പോ​ർ​ട്സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി.10 പോ​യി​ന്‍റ ുമാ​യി സ്ക്കോ​ർ​ലൈ​ൻ ല​യ​ൻ​സ് ര​ണ്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

രോ​ഹി​ണി ഫു​ട്ബോ​ൾ ക്ല​ബി​ലെ അ​ർ​ജു​ൻരാ​ജ് ടു​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ത​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ജേ​താ​ക്ക​ൾ​ക്ക് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ​രി​ശീ​ല​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച പ്ര​വീ​ൺ ക​ട​വൂ​രി െ ന്‍റ സ്മര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സേ​സാ ക്ല​ബി​നു ല​ഭി​ച്ചു.

പ്ര​മു​ഖ ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്ന രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ ഓ​ർ​മയ്ക്കാ​യി എ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി​യും ക്യാഷ് അ​വാ​ർ​ഡും സ്കോ​ർ ലൈ​ൻ ല​യ​ൻ​സി​നു ല​ഭി​ച്ചു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷി െ ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് ജി​ല്ലാ എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം.​നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ്വാ​ര​ക മോ​ഹ​ൻ,ഗം​ഗാ​ധ​ര​ൻ,എ​ൻ.​കെ.​മു​ര​ളീ​ധ​ര​ൻ, എ.​ഹി​ജാ​സ്, ഡോ. ​മ​നീ​ഷ് റ​ഷീ​ദ്, കു​രു​വി​ള ജോ​സ​ഫ് സ​നോ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.