കേന്ദ്ര അവഗണനയ്ക്കെതിരേ ജനതാദള്‍-എസ് വാഹനജാഥ
1560873
Monday, May 19, 2025 6:47 AM IST
നെയ്യാറ്റിൻകര: ബജറ്റിലും മറ്റു കാര്യങ്ങളിലും കേന്ദ്ര ഗവണ്മെന്റ് കേരളത്തെ പൂർണമായി അവഗണിക്കുന്നുവെന്ന് ആരോപിച്ച് ജനതാദൾ -എസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രചാരണ വാഹന ജാഥ സംഘടിപ്പിച്ചു.
ഉദിയൻകുളങ്ങര ജംഗ്ഷനിൽനിന്നും ആരംഭിച്ച ജാഥ ജനതാദൾ -എസ് ജില്ല ജനറൽ സെക്രട്ടറി പി. ശാരങ്ധരൻനായർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കൊടങ്ങാവിള വിജയകുമാർ നേതൃത്വം നൽകി. എൻ. ബെൻസർ, കൂട്ടപ്പന രാജേഷ്, തച്ചൻകുടി ഷാജി, തങ്കരാജ്, ജെ.കെ. സൂരജ്, മാവിളക്കടവ് ബാബുരാജ്,
എസ്. നെൽസൺ, പ്രദീപ് കുമാർ, ഗോപാലകൃഷ്ണൻനായർ എന്നിവര്‍ പങ്കെടുത്തു. നെയ്യാറ്റിൻകര മണ്ഡലത്തിലെ എല്ലാ ഗ്രാമപ്രദേശങ്ങളിലും സഞ്ചരിച്ച ജാഥ നെയ്യാറ്റിൻകരയിൽ സമാപിച്ചു.