യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ജൂബിലി ആഘോഷം നാളെ
1242868
Thursday, November 24, 2022 10:19 PM IST
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലിയും മെത്രാഭിഷേക രജത ജൂബിലിയും സംയുക്തമായി നാളെ ആഘോഷിക്കും.
രാവിലെ എട്ടിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.
രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും വൈദികരും കാർമികരാകും.
തുടർന്ന് അനുമോദന സമ്മേളനവും അഞ്ച് ഇന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.