സുവര്‍ണ ജൂബിലി സമാപന റാലിയും സമ്മേളനവും ഡിസംബർ നാലിന്
1243172
Friday, November 25, 2022 10:25 PM IST
ചങ്ങനാശേരി: അതിരൂപതാ യുവദീപ്തി-എസ്എംവൈഎമ്മിന്റെ സുവര്‍ണജൂബിലി സമാപനം ഡിസംബര്‍ നാലിനു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി കോളജില്‍നിന്ന് റാലി ആരംഭിക്കും. അയ്യായിരം യുവജനങ്ങള്‍ അണിനിരക്കും. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയ ശേഷം സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് അഡ്വ.ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനംചെയ്യും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂബിലി സന്ദേശം നല്‍കും. ഡോ.ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല ആമുഖപ്രസംഗം നടത്തും. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപുരക്കല്‍, എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു ഇടയാടി, ടോം തോമസ്, ജെയ്നെറ്റ് മാത്യു, ടെബിന്‍ ആന്റണി, രേഷ്മ ദേവസ്യ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ.ജോബിന് ആനക്കല്ലുങ്കല്‍, പ്രസിഡന്റ് അഡ്വ.ജോര്‍ജ് ജോസഫ്, ലാലിച്ചന്‍ മറ്റത്തില്‍, ബ്രദര്‍ ആശിഷ് തുണ്ടുപറമ്പില്‍, അമ്മു ബാബു, ജയിസണ്‍ സെബാസ്റ്റ്യന്‍ എന്നിവർ പങ്കെടുത്തു.