കു​ളി​ക്ക​ട​വു​ക​ളി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി പ​ഞ്ചാ​യ​ത്തു​ക​ള്‍
Monday, November 28, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 14 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി തീ​ര്‍​ഥാ​ട​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന 47 ക​ട​വു​ക​ളി​ലും വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്.
വ​ട​ശേ​രി​ക്ക​ര-5, റാ​ന്നി-2, റാ​ന്നി അ​ങ്ങാ​ടി-4, റാ​ന്നി പെ​രു​നാ​ട്-6, റാ​ന്നി പ​ഴ​വ​ങ്ങാ​ടി-1, കോ​ന്നി-1, സീ​ത​ത്തോ​ട്-4, ആ​റ​ന്‍​മു​ള-3, മ​ല്ല​പ്പു​ഴ​ശേ​രി-2, അ​യി​രൂ​ര്‍-5, ചെ​റു​കോ​ല്‍-5, ഓ​മ​ല്ലൂ​ര്‍-2, കു​ള​ന​ട-5, വെ​ച്ചൂ​ച്ചി​റ-2 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ട​വു​ക​ള്‍. കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി
ലൈ​ഫ്ജാ​ക്ക​റ്റു​ക​ള്‍, ലൈ​ഫ്ബോ​യ് എ​ന്നി​വ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ​യും ഇ​വി​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ക​ട​വു​ക​ളി​ലും വൈ​ദ്യു​ത​വി​ള​ക്കു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ട​വു​ക​ളി​ലെ​ല്ലാം വി​വി​ധ ഭാ​ഷ​ക​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡും
സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ആ​ര്‍. സു​മേ​ഷ് അ​റി​യി​ച്ചു.