ഊട്ടുപുരയിൽ പാചകം തുടങ്ങി
1244045
Monday, November 28, 2022 10:55 PM IST
തിരുവല്ല: കലോത്സവ ഊട്ടുപുരയുടെ അടുപ്പിൽ അഗ്്നി പകർന്നു. നാല് ദിവസങ്ങളായി നടക്കുന്ന റവന്യുജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് ഓമല്ലൂർ അനിലിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പാചകവിദഗ്ധരാണ്.എല്ലാദിവസവും മൂന്നുനേരം ഭക്ഷണം നൽകും. നാല് ദിവസവും ഉച്ചയ്ക്ക് സദ്യയ്ക്കൊപ്പം പായസവും വിളമ്പും.
മൂവായിരത്തോളം പേർക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്. പലവ്യഞ്ജനത്തിനും പച്ചക്കറിക്കും പൊള്ളുന്ന വില ആയിട്ടും മേളയിൽ പങ്കെടുക്കുന്നവർക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കാൻ കലവറ സജ്ജമായി. സദ്യവട്ടത്തിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം നടന്ന പാലുകാച്ചൽ ചടങ്ങ്
ഡിഡിഇ രേണുകാ ഭായിയും നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസും ചേർന്ന് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് ചാമക്കാല, നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം, വി.ജി.കിഷോർ, സജി എം. മാത്യു, വർഗീസ് ജോസഫ്, ഫിലിപ്പ് ജോർജ് , സാം മാത്യു, അമ്പോറ്റി ചിറയിൽ, ജോൺ ജോയ്, ലീന തങ്കച്ചൻ, എസ് .രാജേഷ് എന്നിവർ പങ്കെടുത്തു.