ക്രിമിനൽ കേസുകളിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ
1244048
Monday, November 28, 2022 10:55 PM IST
പത്തനംതിട്ട: ബൈക്ക് മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ. പന്തളം ഉളനാട് ചിറക്കരോട്ട് മോഹനനാണ് (38) അറസ്റ്റിലായത്. തുമ്പമൺ സ്വദേശി അലക്സാണ്ടറുടെ പാഷൻ പ്രോ ബൈക്ക് ഞായറാഴ്ച വൈകുന്നേരം തുമ്പമൺ സാംസ്കാരിക നിലയത്തിന്റെ സമീപത്തുനിന്നും മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ കുടുങ്ങിയത്. നേരത്തെ അടിപിടി, മോഷണക്കേസുകലിൽ മോഹനൻ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ ബി. ശ്രീജിത്ത്, സിപിഒ ബിനു രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.