സ്കൂൾ ടീം ചെസ് ചാന്പ്യൻഷിപ്പ് സെലക്ഷൻ മൂന്നിന്
1244571
Wednesday, November 30, 2022 11:02 PM IST
പത്തനംതിട്ട: ചെസ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ ടീം ചെസ് ചാന്പ്യൻഷിപ്പ് 10, 11 തീയതികളിൽ തൃശൂരിൽ നടക്കും. ഇതിലേക്കുള്ള ജില്ലാ ടീം സെലക്ഷൻ ടൂർണമെന്റ് മൂന്നിന് അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ ചെസ് ഇൻ സ്കൂൾ പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകൾ ഓൾ ഇന്ത്യ ചെസ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യണമെന്നും സ്കൂളുകളിൽ ചെസ് ക്ലബുകൾ രൂപീകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ചെസ് ഒരു പഠന വിഷയമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടും രക്ഷിതാക്കളോടും ജനപ്രതിനിധികളോടും അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ഷംസ് എംബ്രായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പിആർഒ ഷാജി പൂച്ചേരിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. പ്രസന്നകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അജയ് മേനോൻ, ബിനോ മണ്ണിക്കരോട്ട്, സി. പ്രദീപ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.