യാത്രാമധ്യേ തരൂർ അടൂരിൽ; സ്വീകരിക്കാൻ മോഹൻരാജ്
1245445
Saturday, December 3, 2022 11:25 PM IST
അടൂർ: ഇന്ന് അടൂരിലെ ബോധിഗ്രാം പരിപാടിയിൽ പങ്കെടുക്കാനിരിക്കേ ശശി തരൂർ ഇന്നലെ അപ്രതീക്ഷിതമായി അടൂരിലെത്തി. കോട്ടയം ജില്ലയിൽ ഇന്നലെ നടന്ന പരിപാടികളിലേക്കുള്ള യാത്രാമധ്യേ ഭക്ഷണം കഴിക്കാനാണ് തരൂർ അടൂർ പത്മ കഫേയിൽ എത്തിയത്.
ശശി തരൂർ എത്തുന്നതറിഞ്ഞു ബോധിഗ്രാം ചെയർമാൻ ജോൺ സാമുവേലും കെപിസിസി അംഗം പി. മോഹൻരാജും അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു. അടൂരിലെ ഏതാനും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ശശി തരൂർ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ അതിൽ ആദ്യം ഒപ്പുവച്ച കോൺഗ്രസ് നേതാക്കളിലൊരാളാണ് മോഹൻരാജ്.
ബോധിഗ്രാം പരിപാടിയുടെ സംഘാടകനായി തുടക്കം മുതലേ മോഹൻരാജുണ്ട്. ഡിസിസി ഭാരവാഹികളിൽ ചിലരും ഇന്നു ബോധിഗ്രാം പരിപാടിക്കുണ്ടാകുമെന്നാണ് സൂചന. ഭക്ഷണത്തിനു ശേഷം കഫേയിലെ ഡയറിയിൽ കുറിപ്പുമെഴുതിയ ശേഷമാണ് ശശി തരൂർ മടങ്ങിയത്. സ്ഥലത്തെത്തിയവരോടൊപ്പം ഫോട്ടോ എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി.