പക്ഷിപ്പനി: തിരുവല്ലയിൽ 220 കോഴികളെ കൊന്നു
1262474
Friday, January 27, 2023 10:31 PM IST
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല നഗരസഭയിലെ രണ്ട് വാർഡുകളിലായി രണ്ടു ദിവസങ്ങളിൽ 220 വളർത്തുകോഴികളെ കൊന്നു. മൃഗസംരക്ഷണവകുപ്പിന്റെ നാല് പ്രത്യേക സ്ക്വാഡുകളാണ് നഗരസഭയുടെ മേരിഗിരി (34), മുത്തൂർ (38) വാർഡുകളിൽ വളർത്തുപക്ഷികളെ ദയാവധം നടത്തിയത്. എഴുപതോളം ഇതര വളർത്തുപക്ഷികളെയും നശിപ്പിച്ചു. ഇന്നു വാർഡിൽ സാനിറ്റൈസേഷൻ പ്രക്രിയ പൂർത്തിയാക്കും.
കഴിഞ്ഞയാഴ്ച നെടുന്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തിരുവല്ല നഗരസഭയിലും രോഗം കണ്ടെത്തിയത്. ഇതോടെ കൂടുതൽ സ്ഥലങ്ങളിൽ നിന്നും സാന്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ പരിശോധന നടത്തുന്ന സാന്പിളുകൾ അന്തിമഫലത്തിനായി ഭോപ്പാലിലെ കേന്ദ്ര ലാബിലേക്ക് അയയ്ക്കും.