ബൈബിളിനെ അവഹേളിച്ച നടപടി വേദനാജനകം: എംസിഎ
1263955
Wednesday, February 1, 2023 10:19 PM IST
തിരുവല്ല: വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കിയ വ്യക്തിയെ മാതൃകകരമായ ശിക്ഷിക്കണമെന്നും സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം വേദനാജനകമാണ്. കേരളത്തെ കലാപഭൂമിയായി മാറ്റാനും മതസൗഹാർദം തകർക്കാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും കമ്മിറ്റി ആരോപിച്ചു. ഫാ. മാത്യു വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു. അജി കുതിരവട്ടം, ജിനു തുമ്പുംകുഴി, ബാബു കല്ലുങ്കൽ, ഷാജി തേലപ്പുറത്ത്, ഷിബു ഏബ്രഹാം, പി.സി. രാജു, ജോൺ കെ. മാമ്മൻ, രാജു അലക്സ്, വത്സമ്മ ജോൺ, ലീലാമ്മ ബാബു, എ.സി. റെജി, മിനി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.