തിരുവല്ല: ടിപ്പറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. കുറ്റൂര്‍ തലയാര്‍ തുണ്ടത്തില്‍ രഘുത്തമ കുറുപ്പിന്റെ (ബാബു) മകന് ശരത്ചന്ദ്രക്കുറുപ്പാണ് (21) മരിച്ചത്. ഉത്രാടനാളില്‍ രാത്രി 11.30 ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയില്‍ വൈക്കത്തില്ലം പാലത്തിന് സമീപമാണ് അപകടം. സൊമാറ്റോ ഡെലിവറി ജോലി ചെയ്യുകയായിരുന്നു.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായ ശരത്തിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുളിക്കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം ഇന്നലെ വീട്ടുവളപ്പില്‍ നടത്തി. മാതാവ്: തങ്കമണി ആര്. കുറുപ്പ്, സഹോദരന്: രജത് ആര്. കുറുപ്പ്.