വാര്‍ഷികവും പ്രതിഭാ സംഗമവും
1575928
Tuesday, July 15, 2025 7:16 AM IST
പത്തനംതിട്ട : ഹ്യൂമന്‍ റൈറ്റ്സ് പ്രമോഷന് മിഷന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആറാം വാര്‍ഷികവും ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജില്ലയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലെ കുട്ടികളെ ആദരിക്കുന്ന പ്രതിഭാ സംഗമവും കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. മിഷന് ജില്ലാ പ്രസിഡന്റ് സാമുവേല്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.
സംസ്ഥാന മാധ്യമ പുരസ്കാര ജേതാവ് വര്‍ഗീസ് സി. തോമസ് മുഖ്യ പ്രഭാഷണം നടത്തി . ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കലാ അജിത്, അജി അലക്സ്, ഇലന്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സന്‍ തോമസ്, മിഷന് ജില്ലാ ഭാരവാഹികളായ സിനു ഏബ്രഹാം, ജോസ് ഏബ്രഹാം, ജിജി ജോര്‍ജ്, ബൈജു തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങളായ സജി ജോൺ, വി.രാമചന്ദ്രന് നായര്‍, ലീലാ കേശവന് തോമസ് ജോണ്‍, ഡോ. സ്നേഹ ജോര്‍ജ് പച്ചയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . മികച്ച വിജയം നേടിയ കുട്ടികളെ അവാര്‍ഡ് നല്കി അനുമോദിച്ചു.