നഗരമധ്യത്തിൽ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു
1575932
Tuesday, July 15, 2025 7:16 AM IST
പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ്പൊട്ടി വൻ ഗർത്തം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ മൂന്നു ദിവസം മുമ്പാണ് പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടത് . ദിവസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഒരാൾ പൊക്കത്തിൽ വൻ ഗർത്തമാണ് റോഡ് മധ്യത്തിൽ രൂപപ്പെട്ടിട്ടുള്ളത്.
ഇതോടെ നഗരത്തിൽ കുടിവെള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്. നഗരത്തിൽ വളരെ തിരക്കേറിയ ഭാഗം കൂടിയാണിത്. ഗർത്തം രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ പറ്റാത്ത അവസ്ഥയാണ്. ഗതാഗത കുരുക്കും രൂക്ഷമായിട്ടുണ്ട്.