കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
1575929
Tuesday, July 15, 2025 7:16 AM IST
പത്തനംതിട്ട: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) ആറാമത് ജില്ലാ സമ്മേളനം ഓമല്ലൂരില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ചെറിയാന് ജോസഫ് മേന്മ യുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മന്ത്രി വീണാ ജോര്‍ജ്, കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ, പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈൻ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, സംസ്ഥാന നേതാക്കളായ വി. സുനുകുമാർ, മനോജ് മാധവശേരില്‍ തുടങ്ങിയവർ പ്രസംഗിച്ചു. അനധികൃത കാറ്ററിംഗ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്നും നിത്യോപയോഗ സാധനങ്ങളുടെ അമിത വിലവർധന പിടിച്ചു നിര്‍ത്താന്‍ വേണ്ട അടിയന്തര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംഘടനയുടെ പുതിയ ഭാരവാഹികളായി ചെറിയാന് ജോസഫ് - പ്രസിഡന്റ്, സിന്‍ജു മാത്യു - ജനറല്‍ സെക്രട്ടറി, ലാല്‍ജി മാത്യു - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.