സ്കൂളിൽ അധ്യാപക നിയമനം വൈകുന്നു; കുത്തിയിരിപ്പ് സമരത്തിന് രക്ഷിതാവ്
1575941
Tuesday, July 15, 2025 7:17 AM IST
കുന്നന്താനം: മകൻ പഠിക്കുന്ന വിദ്യാലയത്തിൽ അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് അച്ഛൻ സമരം നടത്തുമെന്ന മുന്നറിയിപ്പുമായി രക്ഷിതാവ്. ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുക, നിരന്തര മൂല്യ നിർണയത്തിന്റെ ഭാഗമായി എല്ലാ ആഴ്ചയും പരീക്ഷ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നന്താനം പാലയ്ക്കാത്തകിടി സെന്റ് മേരീസ് സർക്കാർ ഹൈസ്കൂളിലെ രക്ഷിതാവ് എസ്. വി. സുബിനാണ് കുത്തിയിരിപ്പ് സമരത്തിനു തയാറെടുക്കുന്നത്.
സ്കൂൾ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് അധ്യാപകരെ നിയമിച്ചിട്ടില്ല. പകരം സാമൂഹ്യ ശാസ്ത്ര അധ്യാപിക ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം വേണമെന്നിരിക്കേ ഭാഷാ പഠനത്തിന് വിഷയ വിദഗ്ധർ അല്ലാത്തവരെ ചുമതലപ്പെടുത്തുന്നതിലൂടെ അധ്യാപനം തന്നെ താളം തെറ്റുമെന്ന് സുബിൻ പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ഹൈസ്കൂൾ ക്ലാസുകളിൽ ആദ്യ പാഠഭാഗത്തിന്റെ രണ്ട് പാരഗ്രാഫ് മാത്രമാണ് ഇംഗ്ലീഷ് വിഷയ പഠിപ്പിച്ചത്. ഇംഗ്ലീഷ് ടീച്ചറെ നിയമിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസമുണ്ടെങ്കിൽ പിടിഎ മുൻകൈയെടുത്ത് രക്ഷിതാക്കളും പൂർവ വിദ്യാർഥികളും സഹകരിച്ച് വേതനം നൽകി ടീച്ചറെ നിയമിക്കുന്നതിന് സന്നദ്ധമാണെന്നറിയിച്ചിട്ടും ഹെഡ്മാസ്റ്റർ മുൻകൈ എടുക്കുകയോ പിടിഎ വിളിച്ചു ചേർക്കുകയോ ചെയ്തില്ലെന്നു സുബിൻ പറഞ്ഞു. നിയമനങ്ങൾ ഇന്നുവരെ നടത്തേണ്ടതില്ലെന്ന് ഡിഡിഇയും ഡിഇഒയും നിർദേശം നൽകിയിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.
പത്താംക്ലാസിൽ പഠിക്കുന്ന തന്റെ കുട്ടിക്കും സഹപാഠികൾക്കും എട്ട്, ഒന്പത് ക്ലാസുകളിലെ കുട്ടികൾക്കും ഒരേപോലെ ബാധിക്കുന്ന വിഷയത്തിൽ 18നകം പരിഹാരം കണ്ടില്ലെങ്കിൽ 21നു സ്കൂളിനു മുന്പിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സുബിൻ അറിയിച്ചു.
ജൂലൈ : 15 വരെ നിയമനങ്ങൾ നടത്തേണ്ടതില്ലായെന്ന് തിരുവല്ല ഡി ഇ ഒ യും പത്തനംതിട്ട ഡി ഡി ഇ യും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഹെഡ്മാസ്റ്ററിൻ്റെ മറുപടി.തൻ്റെ മകൻ 10 - ആം ക്ലാസ്സ് വിദ്യാർത്ഥിയാണെന്നും തൻ്റെ കുട്ടിയേപ്പോലെ 10 ലെ മറ്റ് കുട്ടികൾക്കും 8, 9 ക്ലാസ്സിലെ കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നം ജൂലൈ 18 നകം പരിഹരിക്കണമെന്നും പരിഹരിക്കാത്ത പക്ഷം ജൂലൈ 21 തിങ്കൾ സ്കൂളിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് സുബിൻ അറിയിച്ചു.
പത്താംക്ലാസിൽ ഗണിത അധ്യാപിക നടത്തുന്ന ാതൃകയിൽ നിരന്തര മൂല്യനിർണയം നടത്താൻ മറ്റ് അധ്യാപകരും തയാറാകണമെന്നാവശ്യവും സുബിൻ ഉന്നയിച്ചിട്ടുണ്ട്.