മുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ കിടത്തിച്ചികിത്സ ആരംഭിച്ചു
1575931
Tuesday, July 15, 2025 7:16 AM IST
തിരുവല്ല: മ ുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങൾക്ക് തുടക്കമായി. സ്വകാര്യ മുറികൾ ഉൾപ്പെടെ കിടത്തിച്ചികിത്സയ്ക്ക് അത്യാവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള റീഹാബിലിറ്റേഷൻ സെന്ററും മുണ്ടിയപ്പള്ളി ബിലീവേഴ്സിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ മുണ്ടിയപ്പള്ളി താഴികയിൽ കെ.വി. മറിയാമ്മയാണ് കിടത്തിച്ചികിത്സാ സൗകര്യങ്ങളും റീഹാബിലിറ്റേഷൻ സെന്ററും ഉദ്ഘാടനം ചെയ്തത്.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു. രോഗികേന്ദ്രീകൃതമായി ബിലീവേഴ്സ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രതീകമായാണ് ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ വ്യക്തിയെ കൊണ്ട് ഉദ്ഘാടനം നിർവഹിപ്പിച്ചതെന്ന് ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് , മുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്റർ മെഡിക്കൽ സൂപ്രണ്ടും പാലിയേറ്റിവ് മെഡിസിൻ സീനിയർ കൺസൾട്ടൻ്റുമായ ഡോ. ലിജിയ മാത്യു, പിഎംആർ വിഭാഗം മേധാവി ഡോ. തോമസ് മാത്യു, പാലിയേറ്റിവ് മെഡിസിൻ വിഭാഗം മേധാവി ഡോ. അജിത് സി. കോശി, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറാ തോമസ്, നഴ്സിംഗ് ഇൻ ചാർജ് പൊന്നമ്മ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.