മാർ ഗ്രിഗോറിയോസ് ദിവ്യകാരുണ്യാലയം ഉദ്ഘാടനം 20ന്
1575933
Tuesday, July 15, 2025 7:16 AM IST
തിരുവല്ല: കവിയൂർ കോട്ടൂർ ആർച്ച് ബിഷപ് മാർ ഗ്രീഗോറിയോസ് ഫൗണ്ടേഷൻ മാർ ഗ്രീഗോറിയോസ് ദിവ്യകാരുണ്യാലയം ആശിർവാദവും ഉദ്ഘാടനവും 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ നിർവഹിക്കും. തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ. ഡോ.ഐസക് പറപ്പള്ളിൽ അനുസ്മരണ പ്രഭാഷണം നടത്തും. അലക്സ് കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
സുപ്പിരീയർ ജനറാൾ ഫാ. മാത്യു കുരികാട്ടിൽ എംഎസ്ജെ മുഖ്യപ്രഭാഷണവും ഫാ. ഗീവർഗീസ് കുറ്റിയിൽ ഒഐസി അനുഗ്രഹപ്രഭാഷണവും നടത്തും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, ഫാ. അലക്സാണ്ടർ കുരീകാട്ടിൽ, ഫാ. മാത്യു കാമുണ്ടകത്തിൽ, ഫാ.സജിൻ തളിയൻ, ബ്രദർ സന്തോഷ് ജോസഫ്, സ്ഥാപക പ്രസിഡന്റ് ഫാ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒഐസി, സെക്രട്ടറി പ്രഫ. ജേക്കബ് എം. ഏബ്രഹാം, ഫാ. സുബിൻ കുറവക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.