ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്ന് തിരുമൂലപുരത്ത്
1575937
Tuesday, July 15, 2025 7:16 AM IST
തിരുവല്ല: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72 മത് ഓർമപ്പെരുന്നാൾ മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഇന്നു നടക്കും.
വൈകുന്നേരം നാലിന് സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രൽ വികാരി ഫാ. മാത്യു പുനക്കുളത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് മാക്ഫാസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തും.
6 30ന് ദേവാലയത്തിൽ നിന്നും തിരുമൂലപുരം ജംഗ്ഷനിൽ എത്തി തിരിച്ച് ബേത് ആ ബോദ് മലങ്കരയിലേക്ക് ( മലങ്കരയുടെ പിതൃഭവനം) ആഘോഷമായ മെഴുകുതിരി പ്രദർശനം. തുടർന്ന് ആശിർവാദവും നേർച്ചവിളമ്പോടും കൂടി പെരുന്നാളിന് സമാപനമാകുമെന്ന് ഇടവക വികാരി ഫാ. വർഗീസ് ചാമക്കാലയിൽ അറിയിച്ചു.