ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സമൂഹനടത്തം
1575942
Tuesday, July 15, 2025 7:17 AM IST
പത്തനംതിട്ട: ലഹരി മാഫിയയ്ക്കെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഇന്നലെ രാവിലെ നടന്ന സമൂഹ നടത്തത്തിൽ വൻ പങ്കാളിത്തം. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ നടത്തത്തിൽ പേര് പങ്കാളികളായി. പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ രാവിലെ പത്തനംതിട്ട സ്റ്റേഡിയം ജംഗഷനില്‍ നിന്ന് ആരംഭിച്ച് മുനിസിപ്പല്‍ ടൗണ്‍ സ്ക്വയര്‍ വരെയാണ് ലഹരിവിരുദ്ധ സമൂഹ നടത്തം നടന്നത്.
വിദ്യാര്‍ഥികൾ, യുവജനങ്ങള്‍, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ, ആത്മീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും അണിനിരന്ന റാലിയുടെ മുന്‍നിരയില്‍ ആത്മീയ സാംസ്കാരിക സംഘടന നേതാക്കളുമുണ്ടായിരുന്നു.
നേരം പുലർന്നപ്പോൾ നടന്ന വ്യത്യസ്തമായ ലഹരി വിരുദ്ധ പോരാട്ടം കാണുവാൻ റോഡിനിരുവശവും ആളുകളും ഒത്തുചേർന്നു. പിന്നീട് ഇവരിൽ പലരും ഒപ്പം നടന്നു നീങ്ങി.
ട്രാക് സൂട്ടും ലഹരി വിരുദ്ധ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ചെത്തിയ രമേശ് ചെന്നിത്തലയ്ക്കു പിന്നിലായി അതേ വേഷധാരികൾ കൂടി അണിനിരന്നപ്പോൾ നഗരത്തിനു പുത്തൻ അനുഭവമായി.
പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ നടന്ന സമ്മേളനത്തില്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഇമാം അബ്ദുള്‍ ഷുക്കൂര്‍ മൗലവി, ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍, മുന്‍ മന്ത്രി പന്തളം സുധാകരൻ, മുൻ എംഎല്‍എ ജോസഫ് എം.പുതുശേരി, കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്, ജനറല്‍ സെക്രട്ടറി പഴകുളം മധു തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രൗ കേരളചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, ജില്ലാ കൺവീനർ വെട്ടൂർ ജ്യോതിപ്രസാദ്, കോ ഓർഡിനേറ്റർ റോജി കാട്ടാശേരി, ഫെലീസിറ്റേറ്റർവ് തട്ടയിൽ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വാക്കത്തോണിന്റെ മുന്നിൽ ചെണ്ടമേളം,പഞ്ചവാദ്യം, റോളർ സ്കേറ്റിംഗ് എന്നിവയും മികവേകി. ലഹരി വിരുദ്ധ പ്രതിജ്ഞ യോടെ സമാപിച്ചു. പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ നടന്ന സമ്മേളനത്തില്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത,
ഇമാം അബ്ദുള്‍ ഷുക്കൂര്‍ മൗലവി, ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മൻ, മുന്‍ മന്ത്രി പന്തളം സുധാകരൻ, മുൻ എംഎല്‍എ ജോസഫ് എം.പുതുശേരി, കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാൻ, ജനറല്‍ സെക്രട്ടറി പഴകുളം മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.