പ്രതിഭകളെ ആദരിച്ച് മെറിറ്റ് ഫെസ്റ്റ്
1575936
Tuesday, July 15, 2025 7:16 AM IST
ഓമല്ലൂർ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ 10, പ്ലസ് ടു വിജയിച്ച വിദ്യാർഥികളെ ആദരിക്കുന്ന മെറിറ്റ് ഫെസ്റ്റ് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്നു. ഭദ്രാസനത്തിലെ 500ൽ പരം വിദ്യാർഥികൾ പങ്കെടുത്ത സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു
കാതോലിക്കേറ്റ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. റിജോ ജോൺ ശങ്കരത്തിൽ മോട്ടിവേഷൻ ക്ലാസ് നയിച്ചു.ഭദ്രാസന കൗൺസിൽ അംഗം ഫാ. ബിജു തോമസ് പറന്തൽ, എംജിഒസിഎസ്എം വൈസ് പ്രസിഡന്റ് ഫാ. റിജോഷ് ജോർജ്, ജനറൽ സെക്രട്ടറി ഡോ. ജോമി ലിനു, ഇടവക വികാരിമാരായ ഫാ. ലെസ് ലിപി. ചെറിയാൻ, ഫാ. അഖിൽ വർഗീസ്, ഇടവക ട്രസ്റ്റി കെ. വി. ജേക്കബ് കേന്ദ്ര സ്റ്റുഡന്റ്സ് സെക്രട്ടറി ജിതിന മേരി ജോയ് എന്നിവർ പ്രസംഗിച്ചു. ഫാ. ബ്രിൻസ് അലക്സ് മാത്യൂസ്, ഫാ. സി. കെ. തോമസ്, ഫാ. ജിത്തു തോമസ്, ഫാ. എബിൻ മാത്യു സക്കറിയ, ഫാ. റിജോ സണ്ണി, ഡിസ്ട്രിക് ഓർഗനൈസർ മാരായ ബിജോ, ആന്റോ, ആൽഫിൻ, ഗ്രിഗോറി, അഞ്ജു, നോയൽ എന്നിവർ നേതൃത്വം നൽകി.