സീനിയർ ജേർണലിസ്റ്റ് യൂണിയൻ വിളംബര സമ്മേളനം
1575939
Tuesday, July 15, 2025 7:17 AM IST
പത്തനംതിട്ട: സീനിയർ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമ്മേളനം ഓഗസ്റ്റ് 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിനു മുന്നോടിയായി സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര സമ്മേളനം 17ന് ഉച്ചയ്ക്ക് 12ന് പത്തനംതിട്ട പ്രസ് ക്ലബിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാർ ഉദ്ഘാടനം ചെയ്യും.
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജോസഫ് എം. പുതുശേരി എക്സ് എംഎൽഎ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.അജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.