എഴുമറ്റൂർ, കോട്ടാങ്ങൽ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്
1576442
Thursday, July 17, 2025 3:40 AM IST
മല്ലപ്പള്ളി: എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നും കോട്ടാങ്ങൽ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 3.30നും മന്ത്രി കെ. രാജന് നിര്‍വഹിക്കും. യോഗങ്ങളിൽ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയാകും.
സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ എൻജിനിയര്‍ എ.കെ. ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ ജേക്കബ് (എഴുമറ്റൂർ), ബിനു ജോസഫ് (കോട്ടാങ്ങൽ) തുടങ്ങിയവർ പ്രസംഗിക്കും.