പൂർവികരുടെ കാഴ്ചപ്പാടുകൾ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിച്ചു: വി.ഡി. സതീശൻ
1576160
Wednesday, July 16, 2025 6:19 AM IST
മല്ലപ്പള്ളി: ഗ്രാമീണ മേഖലകളിൽ പോലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ച പൂർവികരുടെ കാഴ്ചപ്പാടുകൾ ഉന്നതമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തുരുത്തിക്കാട് ബിഎഎം കോളജ് വജ്രജൂബിലിയുടെ ഭാഗമായ ആഗോള പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിൽ ആത്മീയ സാംസ്കാരിക മേഖലയിൽ അദ്വിതീയനായിരുന്നു ഏബ്രഹാം മാർത്തോമ്മയെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷവും ജൂബിലി പ്രോജക്ടുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. കോളജ് സിഇഒ ഏബ്രഹാം ജെ.ജോർജ്, മാനേജർ ഡോ. മാത്യു പി.ജോസഫ്, പ്രിൻസിപ്പൽ ജി.എസ്. അനീഷ് കുമാർ, അലൂമിനി പ്രസിഡന്റ് കോശി പി.സക്കറിയ, സെക്രട്ടറി ജേക്കബ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കൂടത്തിൽ, ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ, അലൂമിനി ജനറൽ സെക്രട്ടറി ലെഫ്റ്റനന്റ് എൽസ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.