പ​ത്ത​നം​തി​ട്ട: ബി​എം ബി​സി നി​ല​വാ​ര​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജി​ല്ല​യി​ല്‍ നി​ര്‍​മി​ച്ച​ത് 714.305 കി​ലോ​മീ​റ്റ​ര്‍ റോ​ഡ്. 1461.1428 കോ​ടി രൂ​പ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച​ത്. ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ന്‍​വ​ര്‍​ധ​ന.

അ​ടി​സ്ഥാ​ന പ​ശ്ചാ​ത്ത​ല​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി സു​ര​ക്ഷി​ത​വും സു​ഗ​മ​മ​വു​മാ​യ യാ​ത്ര പ്ര​ദാ​നം ചെ​യ്ത് നി​ര​ത്ത് വി​ഭാ​ഗ​ത്തി​നു​കീ​ഴി​ല്‍ 972.721 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് നി​ര്‍​മി​ച്ചു. 141 പ​ദ്ധ​തി​ക​ളി​ലൂ​ടെ ജി​ല്ല​യി​ല്‍ 1552.7092 കോ​ടി രൂ​പ റോ​ഡ് നി​ര്‍​മാ​ണ, ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വി​നി​യോ​ഗി​ച്ചു.

കെ​എ​സ്ടി​പി നി​ര്‍​മി​ച്ച പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ മ​ല​യോ​ര ഹൈ​വേ ജി​ല്ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി. 279 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് കോ​ന്നി മു​ത​ല്‍ പ്ലാ​ച്ചേ​രി വ​രെ 30.16 കി​ലോ​മീ​റ്റും 118.07 കോ​ടി രൂ​പ​യ്ക്ക് പു​ന​ലൂ​ര്‍ - കോ​ന്നി റോ​ഡി​ല്‍ 15.94 കി​ലോ​മീ​റ്റ​റും ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി.

റീ​ബി​ല്‍​ഡ് കേ​ര​ള​യി​ലു​ള്‍​പ്പെ​ടു​ത്തി 107.52 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്ത​നം​തി​ട്ട - അ​യി​രൂ​ര്‍, മു​ട്ടു​കു​ടു​ക്ക ഇ​ല്ല​ത്തു​പ​ടി - മു​ട്ടു​കു​ടു​ക്ക പ്ര​ക്കാ​നം, പ്ര​ക്കാ​നം - ഇ​ല​വും​തി​ട്ട - കു​ള​ന​ട- രാ​മ​ന്‍​ചി​റ-​താ​ന്നി​ക്കു​ഴി തോ​ന്ന്യ​മ​ല റോ​ഡി​ല്‍ 28.204 കി​ലോ​മീ​റ്റ​റും 102.89 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് മ​ല്ല​പ്പ​ള്ളി -കോ​മ​ളം, ടി​എം​വി, വെ​ണ്ണി​ക്കു​ളം - നാ​ര​ക​ത്താ​നി, ക​വു​ങ്ങും​പ്ര​യാ​ര്‍ -പാ​ട്ട​ക്കാ​ല, കോ​മ​ളം -ക​ല്ലൂ​പ്പാ​റ, ക​ട​കു​ളം- ചെ​ങ്ങ​രൂ​ര്‍, മൂ​ശാ​രി​ക്ക​വ​ല- പ​രി​യാ​രം, കാ​വു​പു​റം പാ​ല​ത്തി​ങ്ക​ല്‍ റോ​ഡും കാ​വു​പു​റം പ​ടു​തോ​ട് റോ​ഡു വ​രെ 23.129 കി​ലോ​മീ​റ്റ​റും ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി.
47 കോ​ടി രൂ​പ​യ്ക്ക് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - പ്ലാ​പ്പ​ള്ളി ദേ​ശീ​യ​പാ​ത 183 എ​യി​ല്‍ 32.10 കി​ലോ​മീ​റ്റ​റും കൈ​പ്പ​ട്ടൂ​ര്‍ -പ​ത്ത​നം​തി​ട്ട സ്റ്റേ​ഡി​യം റോ​ഡി​ല്‍ 5.64 കി​ലോ​മീ​റ്റ​റും എ​ന്‍​എ​ച്ച് 183 എ ​ആ​റ്മു​ള - കു​ഴി​ക്കാ​ല- പ​രി​യാ​രം -ഇ​ല​വും​തി​ട്ട റോ​ഡി​ല്‍ 10 കി​ലോ​മീ​റ്റ​റും ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ചു.