കഞ്ചാവുമായി അറസ്റ്റില്‍
1576153
Wednesday, July 16, 2025 6:19 AM IST
റാന്നി: അടിച്ചിപ്പുഴയില്‍ വില്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പാണംകുഴിയില്‍ വീട്ടില്‍ മനോജിനെ (49) റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
റാന്നി ഒഴുവന്‍പാറയില്‍ റോഡില്‍ കണ്ട ഇയാളെ സംശയം തോന്നി തടഞ്ഞു ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് കൈവശമുള്ള കാര്യം വെളിപ്പെടുത്തുകയായിരുന്നു. എസ്ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എഎസ്ഐ ബിജു മാത്യുവും ഉണ്ടായിരുന്നു.