ഉത്തരവാദിത്വങ്ങളിൽ ബോധ്യമുണ്ടാകണം: സ്വാമി സത് സ്വരൂപാനന്ദ സരസ്വതി
1576453
Thursday, July 17, 2025 4:14 AM IST
റാന്നി: അവകാശങ്ങളെക്കുറിച്ചു മാത്രം ശബ്ദിക്കാതെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ബോധ്യമുള്ളവരായി മാറണമെന്ന് സ്വാമി സത് സ്വരൂപാനന്ദ സരസ്വതി. റാന്നി ഇടക്കുളം മാർത്തോമ്മ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിൽ പുതിയ അധ്യയനവർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം നമ്മുടെ നാട്ടിൽ വ്യാപിക്കുന്നതിനു പിന്നിൽ യുവതലമുറയെ തകർക്കുന്നതിനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു സ്വാമി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ പലരും മനോനിലയെ ക്രമീകരിക്കാൻ കഴിയാത്തവരായി മാറിയിരിക്കുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി ഇന്ദ്രിയങ്ങളെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൽ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. മിന്നി ജോർജ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ അനു ഫിലിപ്പ്, പ്രഫ. മേജർ.എം.ജി. വർഗീസ്, ഡോ. ഷീലാ കെ. ഷാനി, ഡോ.കെ.കെ.ബിന്ദുമോൾ, ഡോ. വർഗീസ് പീറ്റർ, സിസ്റ്റർ ലിനു സെബാസ്റ്റ്യൻ, അനഗ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.