ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്
1576450
Thursday, July 17, 2025 4:14 AM IST
അടൂർ: പരിക്കേറ്റയാളുമായി ആശുപത്രിയിലേക്കു വന്ന ആംബുലൻസ് നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 9.20ന് അടൂർ ഹൈസ്കൂൾ ജംഗ്ഷനു സമീപമായിരുന്നു അപകടം.
പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37), സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്.
ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ സഹായി ദീലീപ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി 8.45-ന് ശ്രീകാന്ത് സോമൻ പന്തളത്തെ വീട്ടിൽ വച്ച് വയറിൽ സ്വയം കുത്തി പരിക്കേൽപിച്ചതിനേ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുന്പോഴായിരുന്നു അപകടം.
അടൂർ കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടിൽ കെ.എം. തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. വീടിന് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും വീട്ടിലുള്ളവർക്ക് പരിക്കില്ല.