അന്തേവാസിയെ തേടി ബന്ധുക്കൾ എത്തി
1599472
Monday, October 13, 2025 11:40 PM IST
അമ്പലപ്പുഴ: അന്തേവാസിയെ തേടി ബന്ധുക്കൾ എത്തി. വണ്ടാനം ആശുപത്രി പരിസരത്തുനിന്നു നാലുവർഷം മുമ്പ് സാമൂഹ്യപ്രവർത്തകർ അറിയിച്ചതനുസരിച്ച് ബ്രദർ മാത്യു ആൽബിൻ ശാന്തിഭവനിൽ കൂട്ടിക്കൊണ്ടുവന്ന ശ്രീനിവാസനെ (82) ബന്ധുക്കൾ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ശാന്തിഭവൻ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്താനായത്. ശ്രീനിവാസന്റെ സഹോദരനായ തൃശൂർ എടത്തുരുത്തി അമയദാസും കുടുംബവും കൂടെ വാർഡ് മെംബ ർ എം.എസ്. നിഖിൽ ഉൾപ്പെടെ ശാന്തിഭവനിൽ എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും ജീവനക്കാരും ചേർന്ന് ശ്രീനിവാസനെ കുടുംബത്തോടൊപ്പം യാത്രയാക്കി.