സഹപാഠികള്‍ക്ക് കൈത്താങ്ങായി സ്നേഹസ്പര്‍ശം പദ്ധതി
1599464
Monday, October 13, 2025 11:40 PM IST
എടത്വ: സഹപാഠിക്ക് കൈത്താങ്ങായി എടത്വ സെന്റ് അലോഷ്യസ് എല്‍പി സ്കൂളിലെ കുരുന്നുകള്‍. സാമ്പത്തിക-ശാരീരിക മാനസിക തലങ്ങളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂട്ടുകാര്‍ക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും കൈത്താങ്ങായി ഞങ്ങള്‍ ഒപ്പമുണ്ട് എന്ന സന്ദേശവുമായാണ് സ്നേഹ സ്പര്‍ശം പദ്ധതി കുരുന്നുകള്‍ ആരംഭിച്ചത്.
സ്കൂള്‍ രക്ഷാകര്‍തൃ സമിതിയാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. പനയന്നൂര്‍കാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദര്‍ശി ആനന്ദ് പട്ടമന ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപിക റോസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
മുന്‍ എഇഒ കെ. സന്തോഷ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തോമസ് മാത്യു, പിടിഎ പ്രസിഡന്റ് ബില്‍ബി മാത്യു കണ്ടത്തില്‍, എംപിടിഎ പ്രസിഡന്റ് ഷീബ ചെല്ലപ്പന്, അജികുമാര്‍ കലവറശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.