അമ്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ അ​മ്മ​യും മ​ക​നും എം​ഡി​എം​എയു​മാ​യി പി​ടി​യി​ൽ. ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും പു​ന്ന​പ്ര പോ​ലി​സും ചേ​ർ​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന മൂന്ന് ഗ്രാം ​എം​ഡി​എം​എയു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​മ്പ​ല​പ്പു​ഴ ക​രൂ​ർ കൗ​സ​ല്യ നി​വാ​സി​ൽ സൗ​ര​വ് ജി​ത്ത് (18), അ​മ്പ​ല​പ്പു​ഴ കൗ​സ​ല്യ നി​വാ​സ് സ​ത്യ​മോ​ൾ (46) എ​ന്നി​വ​രാ​ണ് പ​റ​വൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​നു മു​ന്നി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്.

ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി​യു​ടെ ഓ​പ്പ​റേ​ഷ​ൻ ഡി.​ ഹ​ണ്ടിന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പു​ന്ന​പ്ര പോ​ലീ​സും ചേ​ർ​ന്ന് പ​റ​വൂ​ർ ഹൈ​വേ​യി​ൽ റോ​ഡി​ൽ ന​ട​ത്തി​യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മാ​സ​ത്തി​ൽ പ​ല പ്രാ​വി​ശ്യം ല​ഹ​രിവ​സ്തു​ക്ക​ൾ എ​റ​ണാ​കു​ളം ഭാ​ഗ​ത്തുപോ​യി വാ​ങ്ങി നാ​ട്ടി​ൽ എ​ത്തി​ച്ച് അ​മി​ത ലാ​ഭമുണ്ടാ​ക്കി ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ക​രു​നാ​ഗ​പ്പ​ള്ളി ഫാ​മി​ലി കോ​ട​തി​യി​ൽ വ​ക്കി​ലാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു സ​ത്യ​മോ​ൾ.

കാ​റി​ൽ വ​ക്കീ​ലി​ന്‍റെ എം​ബ്ലം പ​തി​ച്ചാ ണ് പോ​ലീസി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽനി​ന്നു പ​ല​പ്പോ​ഴും ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. അ​മ്മ​യും ഒ​ന്നി​ച്ചാ​ണ് പ​ല​പ്പോ​ഴും മ​യ​ക്കു​മ​രു​ന്നു വാ​ങ്ങാ​ൻ പോ​യി​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ അ​മ്പ​ല​പ്പു​ഴ പോ​ലീസ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ 2.5 ഗ്രാം ​എം​ഡി​എം​എ, 40 ഗ്രാം ​ക​ഞ്ചാ​വ്, 2 ഗ്രാം ​ഹൈ​ബ്രീ​ഡ് ക​ഞ്ചാ​വ്, വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​സിബി​ പേ​പ്പ​റും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പി​ടി​കു​ടി.

ഇ​വ​രു​ടെ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ പ്ര​ത്യേ​ക സ്ഥ​ലം ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. ജി​ല്ലാ പോ​ലി​സ് മേ​ധാ​വി എം.പി. മോ​ഹ​ന​ച​ന്ദ്ര​ൻ ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബി.​ പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പു​ന്ന​പ്ര എ​സ്ഐ ​അ​രു​ൺ എ​സ്.​ സീ​നി​യ​ർ സിപി​ഓ​മാ​രാ​യ രാ​ജേ​ഷ്കു​മാ​ർ, അ​ഭി​ലാ​ഷ്, സി​പി​ഓ​മാ​രാ​യ മു​ഹ​മ്മ​ദ് സാ​ഹി​ൽ, കാ​ർ​ത്തി​ക എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കു​ടി​യ​ത്.